പകർച്ചവ്യാധികളുടെ കാലത്ത് പ്രതിസന്ധിയായി ആരോഗ്യവകുപ്പിലെ ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും മലബാറിലെ നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. പകരം ചുമതലക്കാരാണ് നാലിടത്തും. പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകേണ്ട ഫീൽഡ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാവുകയാണ്. നിപയും ഷിഗല്ലയും ഡെങ്കിയും പനിയുമടക്കം പകർച്ച വ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് സംസ്ഥാനത്ത്. മഴക്കാലത്തിന്റെ വെല്ലുവിളികൾ വേറെയും. എന്നാൽ ഈ സമയത്ത് ആരോഗ്യ വകുപ്പിൽ താഴെകിടയിൽ പ്രവർത്തിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മതിയായ ആളില്ലാത്ത അവസ്ഥയാണ്. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒഴിഞ്ഞു കിടക്കുകയാണ്. പകരം ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഈ ജില്ലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഹെൽത്ത് സൂപ്പർവൈസർമാരുടെ 38 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. മെയ് മാസം റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടത്തിയാലേ ഈ ഒഴിവുകൾ നികത്താനാവൂ.

ജൂനിയർ ഹെൽത്ത് ഇൻസ്ക്ടർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും 100ഓളം ഒഴിവുകളും നിലവിലുണ്ട്. ജീവനക്കാർക്ക് അർഹമായ പ്രമോഷൻ നൽകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനും ജീവനക്കാരുടെ എണ്ണക്കുറവ് കാരണമാകുന്നുണ്ട്. മഴക്കാല രോഗ പ്രതിരോധമെന്ന വലിയ ദൗത്യം നിർവ്വഹിക്കേണ്ട സമയത്ത് അടിയന്തരമായി ഒഴിവുകൾ നികത്തണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...