വടവുകോട് ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും : വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : വടവുകോട് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് ആശുപത്രിയില്‍ മുടങ്ങിക്കിടക്കുന്ന കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യവുമായി എത്തിയ പി.വി ശ്രീനിജിന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്കാണ് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയത്. മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന് സാധാരണക്കാരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കിടത്തിചികിത്സ നിര്‍ത്തി വച്ചിരിക്കുന്നത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ മന്ത്രിയോട് പറഞ്ഞു.

അന്‍പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണിവിടെയുള്ളത്. എന്നാല്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി പറയുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വൈസ് പ്രസിഡന്റ് അശോക് കുമാര്‍, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ് എന്നിവരും എം.എല്‍.എ ക്കൊപ്പം നിവേദക സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...