ഗ്രാമീണമേഖലയിലെ പാവപ്പെട്ടവർക്ക് എന്നും ആശ്രയമായി നിൽക്കുന്നത് സഹകരണ പ്രസ്ഥാനങ്ങൾ ; വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമേഖല ബാങ്കുകളേക്കാൾ സഹകരണ പ്രസ്ഥാനങ്ങളാണ് ഗ്രാമീണമേഖലയിലെ പാവപ്പെട്ടവർക്ക് എന്നും ആശ്രയമായി നിൽക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. റാന്നി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സീനിയർ സിറ്റിസൺ കൗണ്ടർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആദ്യ സൂപ്പർ ഗ്രേഡ് ബാങ്ക് ആണ് റാന്നി സർവീസ് സഹകരണ ബാങ്ക്. കെട്ടിടത്തിന് ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്.

മുതിർന്ന സഹകാരികൾക്ക് പടി കേറി ഇവിടെ എത്താനുള്ള അസൗകര്യം കണക്കാക്കിയാണ് ഇവരുടെ സൗകര്യാർത്ഥം താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കൗണ്ടറും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയത്. ബാങ്ക് പ്രസിഡണ്ട് ബിനോയ് കുര്യാക്കോസ് അധ്യക്ഷനായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻറ് പി ആർ പ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർലി, ശശികല രാജശേഖരൻ, വി ജി അജയകുമാർ, ജോജോ കോവൂര്‍,തെക്കേപ്പുറം വാസുദേവന്‍, കെ.പി തോമസ്, സി. എന്‍ രാജൻ,വിപിന്‍ പി. പൊന്നപ്പന്‍ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...