കനത്ത വേനല്‍ മഴ ; വേങ്ങല്‍ ഇരുകര പാടശേഖരത്തില്‍ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കനത്ത വേനല്‍ മഴയെ തുടര്‍ന്ന് മട വീണ് കൊയ്ത്തിന് പാകമായ 150 ഏക്കര്‍ വരുന്ന വേങ്ങല്‍ ഇരുകര പാടശേഖരത്തില്‍ വെള്ളം കയറി. അടുത്ത ആഴ്ച കൊയ്ത്ത് നടത്തേണ്ട പാടശേഖരത്തില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മട വീണതിനെ തുടര്‍ന്ന് വെളളം കയറിയത്. ഇടിഞ്ഞില്ലം കണ്ണാട്ടുമട ബണ്ടിന്റെ മധ്യഭാഗത്തായാണ് മട വീണത്.

മട വീണതിനെ തുടര്‍ന്ന് പാടത്ത് മൂന്നടിയോളം വെള്ളം കയറിയിക്കിടക്കുകയാണ്.  മട വീണ ഭാഗം പുനര്‍ നിര്‍മ്മിക്കുന്ന ജോലികള്‍ രാവിലെ മുതല്‍ക്കേ ആരംഭിച്ചിട്ടുണ്ട്. കുതിര ശക്തിയേറിയ മോട്ടാര്‍ ഉപയോഗിച്ച് പാടശേഖരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് രാവിലെ 10 മണിയോടെ പാടത്ത് സന്ദര്‍ശനം നടത്തി.

പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് , വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ , ബ്ലോക്ക് പഞ്ചായത്തംഗം സോമന്‍ താമരച്ചാല്‍, പാടശേഖര സമിതി ഭാരവാഹികളായ രാജു തൈയ്യില്‍, തങ്കച്ചന്‍ കോയിക്കളം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പാടത്ത് കെട്ടി നില്‍ക്കുന്ന വെള്ളം അടിയന്തിരമായി നീക്കം ചെയ്യാനായില്ലെങ്കില്‍ കൃഷി പൂര്‍ണമായും നശിക്കുന്ന സഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...