ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിവരുന്ന നടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ കാര്യങ്ങളെല്ലാം മനസിലാകും : രാഹുല്‍ ഈശ്വര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവനടിയെ അധിക്ഷേപിച്ച്‌ രാഹുല്‍ ഈശ്വര്‍. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും, ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിവരുന്ന നടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ കാര്യങ്ങളെല്ലാം മനസിലാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്.

സി.സി.ടി.വിയിലെ ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. നടിയെ അപമാനിച്ചുകൊണ്ട് സംസാരിച്ച രാഹുല്‍ ഈശ്വറിന്റെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് മറ്റ് പാനലിസ്റ്റുകള്‍ ഉന്നയിച്ചത്. രാഹുലിന്റെ വാക്കുകള്‍ പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകയായ ധന്യാ രാജേന്ദ്രനും സംവിധായിക കുഞ്ഞില മാസിലാമണിയും ചൂണ്ടിക്കാണിച്ചു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇവര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഈശ്വര്‍ ഇതിന് തയ്യാറായില്ല.

‘തെളിവായി സി.സി.ടി.വി ദൃശ്യങ്ങളുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ ഇവര്‍ തമ്മിലുള്ള വക്തി ബന്ധം ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഇവര്‍ തമ്മില്‍ രണ്ട് മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച്‌ ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും? അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്കുവച്ച ശേഷം റേപ്പ് ആണെന്ന് പറഞ്ഞാല്‍ എങ്ങനെ സമ്മതിക്കും?’, രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അതേസമയം, ഈ മാസം 22ന് ആണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെയും കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...