വോട്ടർ പട്ടിക പരിഷ്കരണം : സുപ്രീം കോടതി വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ സുപ്രീം കോടതിയിൽ നിന്നും വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, രാഷ്ട്രീയ പ്രവർത്തകരായ യോഗേന്ദ്ര യാദവ്, മഹുവ മൊയിത്ര, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് പരിഷ്കരണ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതും, ഈ നടപടി ഭരണഘടനാ വിരുദ്ധമാണോ എന്നതുമാണ് കോടതി പ്രധാനമായും പരിശോധിച്ചത്. കഴിഞ്ഞ ജനുവരി 29-നാണ് കേസിൽ വാദം പൂർത്തിയായ ശേഷം വിധി പറയാനായി മാറ്റിവെച്ചത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഏതാണ്ട് പൂർത്തിയായി വരുന്ന സമയത്താണ് ഈ നിർണായക വിധി വരുന്നത് എന്നത് ശ്രദ്ധേയമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...