വ്യാപാരികൾക്ക് പിന്തുണയുമായി ബിജെപി ; ചെങ്ങന്നൂരിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: വ്യാപാരികളുടെ ലൈസൻസ് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയെ  ബിജെപി.ഉപരോധിച്ചു.  യാതൊരു  മാനദണ്ഡവും പാലിക്കാതെയാണ് ലൈസന്‍സ് ഫീസ്  വര്‍ദ്ധിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. സത്യഗ്രഹ സമരം നടത്തുന്ന വ്യാപാരി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ആശങ്കകൾ പരിഹരിക്കണം. എത്രയുംവേഗം കൗൺസിൽകൂടി ഫീസ് വർധനവ് പിൻവലിക്കാൻ നഗരസഭ ചെയർമാൻ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്  സതീഷ് ചെറുവല്ലൂർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്  ശ്രീരാജ് ശ്രീവിലാസം, യുവമോർച്ച ജില്ല പ്രസിഡന്റ്  പ്രമോദ് കാരയ്ക്കാട്, ബിജെപി സംസ്ഥാന സമിതിയംഗം എം.എ ഹരികുമാർ, മണ്ഡലം ജന:സെക്രട്ടറി സജു കുരുവിള, മനു കൃഷ്ണൻ, പ്രമോദ് കോടിയാട്ടുകര, സതീഷ് കൃഷ്ണൻ, മനോജ് കുമാർ, അനിൽ അമ്പാടി, കെ.സത്യപാൽ, അനിൽ ജോൺ എന്നിവർ സമര പരിപാടികള്‍ക്ക് നേതൃത്വം നൽകി. പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...