ഉറങ്ങിപ്പോയിട്ടില്ല, ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ഡ്രൈവര്‍ ജോമോന്‍

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : വടക്കഞ്ചേരി വാഹനാപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവര്‍ ജോമോനെ വടക്കഞ്ചേരിയിലെത്തിച്ചു. കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ജോമോന്‍ പോലീസിനോട് പറഞ്ഞു. ഡ്രൈവിം​ഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്‌ആര്‍ടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ടൂറിസ്റ്റ് ബസിന്‍റെ നിയന്ത്രണം നഷ്ടമായെന്നുമാണ് ജോമോന്‍റെ വിശദീകരണം. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്‍റെ നേതൃത്വത്തില്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യും.

അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് ജോമോന്‍ കൊല്ലം ചവറ പോലീസിന്‍റെ പിടിയിലായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന 2 പേരെയും കസ്റ്റഡിയിലെടുത്തു.എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്‍റെ  അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയില്‍ കെഎസ്‌ആര്‍ടിസി അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...