ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാതെ വയനാട് ; സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്, നഷ്ടം 20 കോടിയിലധികമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല. 22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്. ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു. മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകൾ പൂർണമായി റദ്ദാക്കപ്പെട്ടു.

വയനാട് സുരക്ഷിതമല്ല എന്നുഭയന്ന് പിൻവാങ്ങുകയാണ് പലരും. മേപ്പാടി പഞ്ചായത്തിലെ രണ്ടുവാർഡുകളിൽ മാത്രമാണ് നാശംവിതച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയാണ് ഈ തിരിച്ചടിക്ക് കാരണം. ബുക്കിങ് കാൻസൽ ചെയ്തതുകൊണ്ട് തനിക്കുമാത്രം 28 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വൈത്തിരി മിസ്റ്റ് മാനേജിങ് ഡയറക്ടർ മുരളി മനക്കൽ പറഞ്ഞു. 90 ശതമാനം ബുക്കിങ് ഉണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും റദ്ദാക്കി. ബുക്കിങ് റദ്ദുചെയ്തവരെ വിളിക്കുമ്പോൾ ഇപ്പോൾ വയനാട് സുരക്ഷിതമല്ലല്ലോ എന്ന മറുപടിയാണ് ലഭിക്കുന്നത്. റിസോർട്ടുകൾ ‌ഒഴിഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും നിലച്ചിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...