തൃശ്ശൂർ : തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു.ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. 4 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് പന്നികളെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി. പ്രജീഷാണ് പന്നിയെ വെടിവച്ചത്. പന്നിയുടെ ജഡം കുഴിച്ചിടാനായി പാലപ്പിള്ളിയിലേക്ക് കൊണ്ടുപോയി.
തൃശ്ശൂരിൽ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു
RECENT NEWS
Advertisment