വാളയാറിൽ മാരക മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വാളയാർ : ടോൾ പ്ലാസയിൽ വാഹനപരിശോധനക്കിടെ കാറിൽ കടത്തിയ 17 ഗ്രാം മയക്കുമരുന്നുമായി നാല്‌പേർ‌ പിടിയിൽ. മാരക മെത്താഫിറ്റാമിനു (എംഡിഎംഎ) മായി തൃശൂർ ചാലക്കുടി വരന്തരപ്പള്ളി സ്വദേശി എം എസ് ഷൈജിൽ(24), വെള്ളിക്കുളങ്ങര കോടാലി കല്ലുപറമ്പിൽ കെ എ റിയാസ്(22), വെള്ളിക്കുളങ്ങര വലിയ വീട്ടിൽ മുഹമ്മദ് നജീബ്(21), നെന്മണിക്കര മടവാക്കര കായാമ്പുള്ളി കെ എം മിഥുൻ(20) എന്നിവരെയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌.

പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്‌ക്വാഡും പാലക്കാട്‌ സർക്കിൾ ഓഫീസ് ടീമും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരും. പ്രതികൾ ബംഗളൂരുവിൽനിന്ന്‌ തൃശൂരിലേക്കാണ്‌ മയക്കുമരുന്നു കടത്തിയത്‌. മുമ്പും ഇത്തരത്തിൽ കഞ്ചാവും മയക്കുമരുന്നുകളും വൻതോതിൽ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും ഡിജെ പാർട്ടികളിലും നിശാപാർട്ടികളിലും വിതരണം ചെയ്യാൻ കടത്തിയതാണെന്നും എക്‌സൈസ്‌ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...