കൊല്ലത്ത് ഡ്രൈവിംഗിനിടെ യുവതിയ്ക്ക് കോവിഡ് പോസിറ്റീവെന്ന് സന്ദേശം ; കാര്‍ പോസ്റ്റിലിടിച്ച്‌ മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. കടയ്ക്കലിലാണ് സംഭവം.

അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവതിയ്ക്ക് യാത്രയ്ക്കിടെ രോഗം സ്ഥിരീകരിച്ച്‌ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ യുവതി പരിഭ്രാന്തിയിലായി. പോസ്റ്റിലിടിച്ച്‌ മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.

രോഗം സ്ഥിരീകരിച്ചതിനാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പോലും തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങള്‍ യുവതിയ്ക്ക് പിപിഇ കിറ്റ് നല്‍കിയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഇതോടെ ഒന്നര മണിക്കൂറോളം യുവതി നടുറോഡില്‍ ഇരുന്നു. പിന്നീട് ബന്ധുക്കള്‍ എത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...