കൊടുംക്രിമിനലിന്‍റെ വാഹനത്തില്‍ വനിത പോലിസ് ,വണ്ടി കിട്ടാത്തതു കൊണ്ട് കയറിയതാണെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുംക്രിമിനലിന്‍റെ വാഹനത്തില്‍ വനിത പോലിസ്. വണ്ടി കിട്ടാത്തതു കൊണ്ട് കയറിയതാണെന്ന് വിശദീകരണം. നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടര്‍ന്ന പോലീസിനു മുന്നില്‍പ്പെട്ടത് വനിതാ പോലീസ്. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിലായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാ​ഹനത്തെ സാഹസികമായി പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയില്‍ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും.

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബര ജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പോലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളജ് ജങ്ഷനില്‍വെച്ച്‌ നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പോലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച്‌ വാഹനം ഉപേക്ഷിച്ച്‌ ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിവന്ന വനിതയെ കണ്ട പോലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പോലീസിന് ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായത്. ഇവരില്‍ നിന്ന് മേലുദ്യോ​ഗസ്ഥ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്നപ്പോള്‍  ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച്‌ നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുെട വിശദീകരണം. തന്‍റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്. മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ് ഇവര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...