വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചാവക്കാട് മണത്തല പള്ളിത്താഴം മേനോത്ത് വീട്ടിൽ ഷാനവാസി (ചാണ്ടു 36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

യുവതിയുടെ പരാതിയെത്തുടർന്ന് ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.എച്ച്.ഒ കെ.എസ് സെൽവരാജ്, എസ്.ഐ യാസിർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രതിയെ തന്ത്രപൂർവ്വം പിടികൂടിയത്.

അടിപിടി, കവർച്ച, ലഹരികടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ മാരായ എം.വി വിനോദ്, സജിത്ത്, സീനിയർ സി.പി.ഒ പ്രജീഷ്, സി.പി.ഒ മാരായ രാജേഷ്, ജയകൃഷ്ണൻ, വിനീത്, ശരത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...