യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡ്രാമയും ഫ്ലാഷ് മോബും നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും കുറയ്ക്കണം എന്ന ഉദ്ദേശത്തോടുകൂടി കേരള പോലീസ് നടപ്പിലാക്കി വരുന്ന യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ ഐ.പി.എസ് നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്കൂൾ സേഫ്റ്റി ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ കുഴിക്കാല സിഎംഎസ് ഹൈസ്കൂളിലെ കുട്ടികളും കോഴഞ്ചേരി സെൻറ് തോമസ് സ്കൂളിലെ എസ് പി സി കേഡറ്റുകളും ചേർന്ന് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും കോഴഞ്ചേരി പൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് നടത്തി.

രണ്ടു സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ ലഹരി മരുന്നു ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ആറന്മുള പോലീസ് സ്റ്റേഷൻ ഓഫീസർ സി കെ മനോജ്, ജനമൈത്രി സി ആർ ഒ സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ , കുഴിക്കാല സി എം എസ് എച്ച് എസ് ലെ ഹെഡ്മാസ്റ്റർ ഷിബു ജോയ്, അധ്യാപകരായ ഷേർലി തോമസ്, ബിനു വർഗീസ്, സരിൻ ജോസഫ് ജോർജ് , ആനി എസ്.പി.സി ഇന്‍ചാര്‍ജ് സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, എ എസ് ഐ നെപ്പോളിയൻ , സിപിഒമാരായ ഗിരീഷ് ,അഖിൽ സ്കൂൾ സേഫ്റ്റി ഗ്രൂപ്പ് ലെയിസൻ ഓഫീസർമാരായ അനിലേഷ് , ശ്രീരാഗ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...