പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്.ആല്‍ബര്‍ട്ട്‌ ജോസഫാണ് (അപ്പു 24) വിളപ്പില്‍ശാല പോലീസിന്റെ പിടിയിലായത്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു. കുട്ടിയുമായും വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്തെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതിയും ബന്ധുവും ചേര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഇവിടെനിന്ന് മുങ്ങി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ആല്‍ബര്‍ട്ട്‌ മൂന്നാര്‍ ഭാഗത്തുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല എസ്.എച്ച്‌.ഒ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തൂവല്‍ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആര്‍.വി ബൈജു, സി.പി.ഒമാരായ ജയശങ്കര്‍, പ്രദീപ്, പ്രജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...