യുവതിക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ മർദിച്ച സംഭവം ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  മറ്റൊരാളുടെ ഭാര്യയ്ക്കു അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ മര്‍ദ്ദിച്ചവശനാക്കി കാറില്‍ തട്ടി കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരിയാരം കുണ്ട പാറ സ്വദേശി ജയ് മോനെ ( 39 ) ഒരു സംഘമാളുകള്‍ ആക്രമിച്ചത്. ഇയാളെ മര്‍ദ്ദിച്ചു അവശനാക്കിയതിനു ശേഷം കാറില്‍ കയറ്റി തട്ടി കൊണ്ടുപോവുകയും വീടിന് സമീപം തള്ളുകയുമായിരുന്നു.

ബുധനാഴ്‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തളിപറമ്പ് ഹൈവേ ലോഡ്ജില്‍ താമസിക്കുകയായിരുന്ന ജയ് മോന്റെ മുറിയില്‍ കയറിയ അക്രമി സംഘം വാതില്‍ അകത്തു നിന്നും കുറ്റിയിട്ടതിനു ശേഷം പൊതിരെ തല്ലുകയും വലിച്ചിഴച്ചു കാറില്‍ കയറ്റിയതിനു ശേഷം ഇയാളുടെ വീടായ കുണ്ടും പാറയ്ക്കു സമീപം തള്ളുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ജയ് മോന്റെ പരാതിയില്‍ തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...