ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂര്‍ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടില്‍ വിഷ്‍ണു എല്‍ബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസല്‍പുരം ബിവറേജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നെപ്ട്യൂണ്‍ ടാര്‍ റെഡിമിക്‌സ് പ്ലാന്റിലെ ജീവനക്കാരായ ശ്യാം, വിഷ്‌ണു എന്നിവര്‍ ബാലരാമപുരത്ത് നിന്നും ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറില്‍ വരുമ്പോൾ എതിരെ ബൈക്കില്‍ വന്ന രണ്ടുപേര്‍ ചീത്തവിളിച്ചു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി വിഷ്‌ണു ഇക്കാര്യം ചോദ്യം ചെയ്‌തു. ഇതിനിടയിലാണ് ബൈക്കില്‍ വന്നവരില്‍ ഒരാള്‍ കത്തി കൊണ്ട് വിഷ്‌ണുവിന്റെ നെഞ്ചില്‍ കുത്തിയത്. പിന്നാലെ ബൈക്കില്‍ വന്നവര്‍ തേമ്പാമുട്ടം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്‌തു. കുത്തേറ്റ വിഷ്‌ണുവിനെ ശ്യാം സ്‌കൂട്ടറില്‍ കയറ്റി ഓടിച്ചു വന്നപ്പോള്‍ തേമ്പാമുട്ടം സ്‌കൂളിനു സമീപം വെച്ച്‌ വിഷ്‌ണു റോഡിലേക്കു വീണു. തുടര്‍ന്ന് വിഷ്‌ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...