കായംകുളം : കായംകുളം കൃഷ്ണപുരത്ത് യുവതിക്ക് പാമ്പുകടിയേറ്റു. കായംകുളം കൃഷ്ണപുരം സ്വദേശി ആര്യയ്ക്ക് (26) ആണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആൻ്റിവെനം നൽകുകയും ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയിൽ പാമ്പ് വിഷത്തിനെതിരെയുള്ള ആന്റി സ്നേക്ക് വെനം നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി നൂറനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം താലൂക്ക് ആശുപത്രിയിലെ മൂന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും സഹായത്തിനായി ആംബുലൻസിൽ ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി നൂറനാട് സ്വകാര്യ ആശുപത്രിയിൽ
വൈകിട്ട് മൂന്നരയോടെയാണ് കൊണ്ടുവന്നത്.






























