ബൈക്കിലെത്തിയ യുവാവും യുവതിയും കത്തികാട്ടി വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ഒന്നര പവന്റെ സ്വര്‍ണവള കവര്‍ന്നു. ഉപ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ പരേതനായ ബോംബെ അറബിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ജുമുഅ സമയത്ത് വീട്ടിലെത്തിയ യുവതിയും യുവാവും ബെല്ലടിക്കുകയും നോക്കാന്‍ വന്ന അറബിയുടെ ഭാര്യയായ വീട്ടമ്മയോട് ‘അമ്മായി ഉണ്ടോ’ എന്ന് ചോദിക്കുകയും ചെയ്തു.

സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ അരയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത യുവാവ് സ്വര്‍ണാഭരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ധിറുതിയില്‍ കൈയില്‍ ഉണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണവള ഊരിക്കൊടുക്കുകയും ചെയ്തു. മറ്റു ആഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ശബ്ദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ എത്തിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുഖത്ത് ഹെല്‍മറ്റ് വെച്ചാണ് കവര്‍ച്ചക്കെത്തിയത്. ഇവര്‍ ഹിന്ദിയാണ് സംസാരിച്ചതെന്ന് വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് വീട്ടുകാരില്‍നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...