വിശുദ്ധ അന്ത്രയോസ് ബാവായുടെ 334-ാം ശ്രാദ്ധ പെരുന്നാൾ : പുത്തൻകാവിൽ ഭക്തിപൂർവ്വം റാസ നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 334-ാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് “വിശുദ്ധനായ മാർ അന്ത്രയോസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ” എന്ന അപേക്ഷയുമായി ഭക്തജനങ്ങൾ പങ്കെടുത്ത റാസ പുത്തൻകാവിന് ആത്മീയ ചൈതന്യം പകർന്നു. പിരളശേരി സെന്റ് ജോർജ്ജ്‌ കാതോലിക്ക സിംഹാസന പള്ളിയിൽ നിന്ന് വൈകിട്ട് 6 മണിയ്ക്ക് ആരംഭിച്ച റാസയെ ഭക്ത്യാദരപൂര്‍വ്വം വിശ്വാസികള്‍ വരവേറ്റു. റാസ കടന്നുപോയ പാതയുടെ ഇരുവശങ്ങളും മുത്തു കുടകൾ, കൊടിതോരണങ്ങൾ കൊണ്ടും മനോഹരമായി  അലങ്കരിച്ചിരുന്നു. ഭക്തജനങ്ങൾ നേർച്ചയായി കുരിശ്, മുത്തുക്കുട, കൊടി എന്നിവ എടുത്തിരുന്നു.

9 മണിയോടുകൂടി റാസ കത്തിഡ്രലിൽ എത്തിച്ചേർന്നു. വികാരി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഹവികാരി ജിജോ കണ്ണാട്ട്, ഫാ.ടിനു തങ്കച്ചൻ, ഫാ.കെ.ജി.ചെറിയാൻ, ഫാ.തോമസ് വർഗീസ്, ഫാ.ഗീവർഗീസ് ജോർജ്, ഫാ.ജാൾസൺ പി. ജോർജ്, ഫാ.ബിനു ജോയി, ട്രസ്റ്റി ടൈറ്റസ് മാത്യൂ, സെക്രട്ടറി ബിജു അലക്സാണ്ടർ, സഭാ മുൻ മാനേജിംങ് കമ്മറ്റിയംഗം സുനിൽ പി.ഉമ്മൻ എന്നിവർ റാസക്ക്  നേതൃത്വം നൽകി. നാളെ കത്തീഡ്രലിൽ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് കുർബാന അർപ്പിക്കും. തുടർന്ന് പെരുന്നാളിന്റെ പ്രധാന ചടങ്ങായ സമൂഹസദ്യ നടക്കും. വൈകിട്ട് 5.30 ന് അങ്ങാടിക്കൽ നിന്ന് ഉള്ള രണ്ടാം ദിവസത്തെ റാസ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...