Skip to content

റാന്നി ഉതിമൂട്ടില്‍ അജ്ഞാത വാഹനമിടിച്ച് വെയിറ്റിംഗ് ഷെഡ്‌ തകര്‍ന്നു

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട് വലിയ കലുങ്കിന് സമീപം കെ.എസ്.ടി.പി. നിർമ്മിച്ച പുതിയ വെയിറ്റിംഗ് ഷെഡ് വാഹനമിടിച്ച് തകർന്നു. കഴിഞ്ഞ രാത്രിയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. പുതിയ റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി ഏകദേശം മൂന്ന് വർഷങ്ങള്‍ക്ക് മുന്‍പാണ് ഈ വെയിറ്റിംഗ് ഷെഡ്‌ നിർമ്മിച്ചത്. എന്നാൽ ഇതിന്‍റെ നിർമ്മാണ കാലാവധി പോലും കഴിയുന്നതിന് മുൻപാണ് ഈ അപകടമുണ്ടായിരിക്കുന്നത്. വെയിറ്റിംഗ് ഷെഡ്‌ ഇടിച്ചുതകര്‍ത്ത വാഹനം ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന വെയിറ്റിംഗ് ഷെഡ് തകർന്നത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തകർന്ന വെയിറ്റിംഗ് ഷെഡ് അടിയന്തിരമായി പുനർനിർമ്മിക്കാൻ അധികാരികൾ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ​ഹിമാലയൻ മേഖലയിൽ

  3. പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന

  4. സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു

  5. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി

Share on WhatsApp

Share this story

റാന്നി ഉതിമൂട്ടില്‍ അജ്ഞാത വാഹനമിടിച്ച് വെയിറ്റിംഗ് ഷെഡ്‌ തകര്‍ന്നു pathanamthittamedia.com