അഹമ്മദാബാദ് വിമാനാപകടം : അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും
ന്യൂഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 2025 ജൂണ്‍ 12ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വ. മോഹന എന്നിവരടങ്ങിയ ബെഞ്ചിനോട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മനഃപൂർവ്വം കേസന്വേഷണം നീട്ടേണ്ട കാര്യമില്ലെന്നും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിനാൽ കേസിന്റെ വാദം രണ്ടോ മൂന്നോ ആഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
കോടതി ഇത് അംഗീകരിക്കുകയും വാദം നീട്ടിവയ്ക്കുകയും ചെയ്തു. കേസിലെ നിഗൂഢത ഇപ്പോഴും നിലനിൽക്കുന്നത് വിമാനത്തിന്റെ ഫ്യൂവൽ-കൺട്രോൾ സ്വിച്ചുകളിലാണ്. ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 (AI171) വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ, അതിലെ രണ്ട് എൻജിനുകളുടെയും ഫ്യൂവൽ-കൺട്രോൾ സ്വിച്ചുകൾ റൺ എന്ന നിലയിൽ നിന്ന് കട്ട്ഓഫ് എന്ന നിലയിലേക്ക് മാറിയെന്നും അതുമൂലം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലച്ചുവെന്നുമാണ് 2025 ജൂലൈയിലെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് പ്രകാരം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും, വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ 260 പേരാണ് ദുരന്തത്തിൽ മരിച്ചത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. ഇന്ധനവിതരണം എന്തുകൊണ്ട് നിലച്ചു എന്ന് കോക്ക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും സഹപൈലറ്റ് അത് നിഷേധിക്കുന്നതുമായ സംഭാഷണം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൈലറ്റുകളുടെ ശബ്ദം ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.തന്റെ മകനാണ് രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലയ്ക്കാൻ കാരണക്കാരനെന്ന് എഎഐബി (AAIB) ഉദ്യോഗസ്ഥർ ആരോപിച്ചതിനെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഒക്ടോബർ ആദ്യ ആഴ്ച തന്നെ നൽകുമെന്നായിരുന്നു നേരത്തെ ബെഞ്ചിനെ അറിയിച്ചിരുന്നത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 (AI171) വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റ്-ഇൻ-കമാൻഡ് ക്യാപ്റ്റൻ സുമീത് സബർവാളും കോ-പൈലറ്റ് ക്യാപ്റ്റൻ ക്ലൈവ് കുന്ദറും ചേർന്നായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
കാൽനൂറ്റാണ്ട് നീണ്ട നിയന്ത്രണത്തിന് വിരാമം ; സർക്കാർ ജീവനക്കാർക്കുള്ള ‘രണ്ട് കുട്ടികൾ’ നയം പിൻവലിച്ച് മധ്യപ്രദേശ്
-
‘ഇത് വെറുമൊരു സിനിമ, ഞങ്ങൾ ഇനിയും വരും’; ബിഹാറിലെ ജ്വല്ലറിയിൽ തോക്കുമായെത്തിയ സംഘം കവർന്നത് 40 കോടിയുടെ സ്വർണം
-
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോൺഗ്രസ് നേതാക്കളാണെന്നു വീരപ്പ മൊയ്ലിയുടെ വെളിപ്പെടുത്തൽ
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
പന്തളം കുരമ്പാലയില്‍ വാഹനാപകടം : വീട്ടമ്മ മരിച്ചു


