എഐ ചിപ്പുകൾ : ചൈനയ്‌ക്കെതിരെ പുതിയ നിയന്ത്രണവുമായി യുഎസ്
വാഷിങ്ടൻ:∙മറ്റു രാജ്യങ്ങളിലെ ഡേറ്റ സെന്ററുകളിൽനിന്ന് ചൈന എഐ ചിപ്പുകൾ വാങ്ങുന്നതു തടയാൻ യുഎസ് വാണിജ്യവകുപ്പ് പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. എൻവിഡിയയുടെ ചിപ്പുകൾ മൂന്നാം രാജ്യത്തുനിന്നു ചൈന വാങ്ങിയ സാഹചര്യത്തിലാണിത്. വ്യാപാരനിയന്ത്രണങ്ങളെ ചൈന അപലപിച്ചു. പുതിയ ചട്ടമനുസരിച്ച് ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ എഐ ചിപ്പുകളുടെ വ്യാപാരത്തിനു പ്രത്യേക ലൈസൻസ് വേണം. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിൽനിന്നാണു ചൈന എൻവിഡിയയുടെ എഐ ചിപ്പുകൾ വാങ്ങിയത്. ചൈനീസ് ചാരവനിതയെന്നു യുഎസ് ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ് ഈ കമ്പനിയുടെ എക്സിക്യൂട്ടീവായിരുന്നു. ഇവരുമായുള്ള അടുപ്പത്തിന്റെ പേരിലാണ് എൻവിഡിയയുടെ സിഇഒ സ്ഥാനം ജെൻസെൻ ഹുവാങ്ങിനു രാജിവയ്ക്കേണ്ടിവന്നത്. മലേഷ്യയിലെ ഡേറ്റ സെന്റർ കമ്പനികളിൽനിന്നും ചൈനീസ് കമ്പനികൾ എഐ ചിപ്പുകൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ദേശസുരക്ഷാകാര്യങ്ങൾ കൂടി പരിഗണിച്ചുള്ള ചിപ്പു കയറ്റുമതി ഉറപ്പാക്കാൻ പുതിയ ബോർഡ് കമ്മിറ്റിക്ക് എൻവിഡിയ രൂപംനൽകി. ചൈനയ്‌ക്കെതിരെ യുഎസിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താൻ നിയുക്തമായ ഈ സമിതിയിൽ ഡയറക്ടർ ബോർഡിലെ 3 പേരും അംഗങ്ങളാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
പ്രസവിച്ച് മണിക്കൂറുകൾക്കകം നവജാതശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
-
യുക്രെയ്നിൽ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം : കടുത്ത അതൃപ്തി അറിയിച്ച് റഷ്യ ; പ്രതികരണവുമായി ഫ്രാൻസ്
-
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി : ഹോർമുസ് കടലിടുക്കിലെ ഖ്വെഷം ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം, ബഹ്റൈനിലെ യുഎസ് താവളത്തിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു


