Skip to content

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി. 2008ന് ശേഷം വീടുവച്ച ഭൂരേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി തരംമാറ്റി നല്‍കുന്നതിലാണ് ഭേദഗതി. വീട് നിര്‍മിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കും. കരട് ബില്ല് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ആദ്യ നിര്‍ണായക ഭേദഗതിയാണ് ഇത്. 2008ല്‍ തരംമാറ്റാത്ത ഭൂമിയില്‍ നിരവധി പേര്‍ വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും മറ്റും ലഭിച്ച താത്ക്കാലിക അനുമതി പ്രകാരമാണ് പലരും വീടുവച്ചത്.

എന്നാല്‍ പിന്നീട് ഇവര്‍ക്ക് ഈ ഭൂമിവച്ച് വായ്പയെടുക്കാനും മറ്റും കഴിയാതെ വരികയായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2008 ഓഗസ്റ്റ് 12നാണ് കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. പുതിയ ഭേദഗതി വരുന്നതോടെ പഞ്ചായത്തില്‍ നിന്നോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വീടുവച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അവിടെ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കുമെന്നാണ് വിവരം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി pathanamthittamedia.com