Skip to content

മിത്രോത്സവം സീസൺ 3 – താളമേളം നവംബർ 27ന് റിയാദിൽ ; 3,000ത്തിലധികം പേരുടെ പങ്കാളിത്തം 

റിയാദ്: പത്തനംതിട്ട സ്വദേശികളുടെ കൂട്ടായ്മയായ മിത്ര – പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദിന്റെ വാർഷിക സാംസ്കാരിക മഹോത്സവമായ മിത്രോത്സവം സീസൺ 3 – താളമേളം നവംബർ 27ന് റിയാദിൽ നടക്കും. മാർക്ക് & സേവ് ഫ്ലമിംഗോ മാളിൽ വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം രാത്രി എട്ടിനാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കേരളത്തിന്റെ തനത് കലാരൂപങ്ങളും സംഗീതവും ആധുനിക കലാപരിപാടികളും കോർത്തിണക്കിയാണ് ഇത്തവണത്തെ മിത്രോത്സവം സംഘടിപ്പിക്കുന്നത്. നജ്‌റാൻ കബീറിന്റെ അവതരണവും മെന്റലിസ്റ്റ് ഫിറോസ് ഒറ്റപ്പാലത്തിന്റെ ലൈവ് മെന്റലിസം, മൈൻഡ് റീഡിംഗ് ഷോയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. താര രഞ്ജിത്ത്, ശ്രുതി ശരത്ത്, ആനന്ദലക്ഷ്മി എസ്. നായർ എന്നിവർ നയിക്കുന്ന സംഗീതവിരുന്നും സന്ധു സന്തോഷിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ട് വിരുന്നും ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത കലാവിഷ്കാരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

സാംസ്കാരിക ആഘോഷങ്ങൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യമിട്ട് മിത്രയുടെ വനിതാ വിഭാഗമായ മിത്ര ജ്യോതിയുടെ നേതൃത്വത്തിൽ പ്രവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള പുതിയ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. മാനസികാരോഗ്യ അവബോധം വളർത്തുക, സമ്മർദങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക, ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗ് സഹായവും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസി കുടുംബങ്ങൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിനും കേരളത്തിന്റെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും ജന്മനാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് മിത്രോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് നൗഷാദ് ചിറ്റാർ, ജനറൽ സെക്രട്ടറി രശ്മി കരുൺ, ട്രഷറർ സലിം കല്ലുംകൂട്ടത്തിൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, ജോയിന്റ് സെക്രട്ടറി അഷ്റഫ് പടുതോട്, ജനറൽ കൺവീനർ ബിജു ഒറ്റപ്പിനാൽ, മുഖ്യ രക്ഷാധികാരി ജോസഫ് അതിരുങ്കൽ, ഡെപ്യൂട്ടി ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സജ്ന നിയാസി, മീഡിയ മാനേജർ സിയാദ് പി.എസ്., സീനിയർ എക്സിക്യൂട്ടീവ് നിഷ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  3. വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

  4. തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

  5. ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ

Share on WhatsApp

Share this story

മിത്രോത്സവം സീസൺ 3 – താളമേളം നവംബർ 27ന് റിയാദിൽ ; 3,000ത്തിലധികം പേരുടെ പങ്കാളിത്തം  pathanamthittamedia.com