ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചു ; റേഡിയോ കോളർ ദൗത്യം തുടങ്ങി
ചിന്നക്കനാൽ : ചിന്നക്കനാലിൽ ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ നിയന്ത്രണത്തിലാക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായക ഘട്ടത്തിൽ. 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. നേരത്തെ ചതുപ്പുനിലത്ത് നിലയുറപ്പിച്ചതിനാൽ വെടിവെക്കാൻ അനുയോജ്യമായ സാഹചര്യമുണ്ടായിരുന്നില്ല. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ തുരത്തി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി പ്രയോഗിച്ചത്. ആനയെ നിയന്ത്രണത്തിലാക്കിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളാണ് ഇനി പ്രധാനമായും പൂർത്തിയാക്കേണ്ടത്. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ദൗത്യസംഘം പൂർണസജ്ജമാണെന്നും അനുകൂല സാഹചര്യം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആനയെ മയക്കിയ ശേഷം ആധുനിക ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കുന്നതിനായി വൻ സന്നാഹമാണ് ചിന്നക്കനാലിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് വെറ്ററിനറി ഓഫീസർമാർ ഉൾപ്പെടെ നൂറംഗ ദൗത്യസംഘമാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാണ്. ആനയെ സുരക്ഷിതമായി നിയന്ത്രണത്തിലാക്കിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷണവിധേയമാക്കുകയാണ് ലക്ഷ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





