ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കെ എം അഭിജിത്ത് എംഎല്‍എ
കോഴിക്കോട്: കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലിയും രാജ്മോഹന്‍ ഉണ്ണിത്താന്റെ പരസ്യവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന തര്‍ക്കത്തിലും ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കെ എം അഭിജിത്ത് എംഎല്‍എ. തിരഞ്ഞെടുപ്പ് വിജയത്തിനായി മുന്നില്‍ നിന്ന് നയിച്ച, പ്രതിസന്ധി ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ കരുത്തായ ഷാഫി പറമ്പിലിനെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ത്ത് പിടിക്കണമെന്നാണ് കെ എം അഭിജിത്ത് സൂചിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷാഫി പറമ്പിലിന്റെ പ്രവര്‍ത്തന മികവ് എടുത്തുപറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ പ്രതികരണത്തിന് പിന്നാലെ ഷാഫിയെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഷാഫിയും ഉമ്മന്‍ ചാണ്ടിയുമായി നില്ക്കുന്ന ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് കെ എം അഭിജിത്തിന്റെ പോസ്റ്റ്. നമ്മെ അംഗീകരിച്ച ജനത്തെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി വെറുപ്പിക്കരുതെന്നും പോസ്റ്റിലൂടെ അദ്ദേഹം അപേക്ഷിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 85471 98263/ mail – eastindiabroadcasting@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





