സിപിഎം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം ; കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സിപിഎം ഏരിയാ സെക്രട്ടറി എം.ശശികുമാറിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റുധരിപ്പിക്കുന്നതും തമ്മിൽ അടിപ്പിക്കുന്നതുമാണെന്ന് കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പദ്ധതി പ്രദേശത്തെ താമസക്കാരല്ല സമരം ചെയ്യുന്നതും കെ – റെയില്‍ ജീവനക്കാരെയും പോലീസിനെയും കല്ലിടുന്നതില്‍ നിന്നും തടയുന്നതെന്നും സിന്ധു ജേയിംസ് സ്ഥലത്തെ താമസക്കാരിയോ വസ്തു ഉടമയോ അല്ലായെന്നും ഏരിയാ സെക്രട്ടറി പറയുമ്പോൾ സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും, സമരം നടത്തുന്നത് സമര സമിതിക്കു കീഴിൽ പദ്ധതി പ്രദേശത്തെ ഇരകളാണെന്നും, സിന്ധു ജേയിംസ് മുളക്കുഴ ഗ്രാമപഞ്ചായത്തിലെ കൊഴുവല്ലൂരില്‍ ജനിച്ചു വളര്‍ന്ന് അവിടെ ജീവിക്കുന്നതും 42 സെന്റ് സ്ഥലവും വീടും നഷ്ടപ്പടുന്ന വ്യക്തിയാണന്നുള്ള വസ്തുത തിരിച്ചറിയാനുള്ള ബോധമെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നും സമര സമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ പറഞ്ഞു.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കോപ്പം നില്‍ക്കുക ഏതൊരു മൂല്യബോധമുള്ള വ്യക്തിക്കും പ്രസ്ഥാനത്തിനും ഉത്തരവാദിത്വം ഉണ്ടെന്നും സിപിഎം നേതാക്കള്‍ തിരിച്ചറിയണം. ജനാധിപത്യ സമരങ്ങളില്‍ പങ്കാളികളാകുന്നവരെ മാവോയിസ്റ്റ് എന്നും തീവ്രവാദികളെന്നും മുദ്ര കുത്തി അപമാനിക്കാന്‍ ശ്രമിക്കുന്നത് കോര്‍പ്പറേറ്റ് താല്‍പര്യത്തേയും സ്വന്തം അധപതനത്തേയുമാണ് പ്രതിഫലിക്കുന്നത്. ജനാധിപത്യ സംസ്ക്കാരത്തിലൂന്നിയ ജനകീയ പ്രക്ഷോഭണങ്ങളെ അടിച്ചമര്‍ത്തിയോ ജയിലിലടച്ചോ ഇല്ലാതാക്കാമെന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...