മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനം : നിയമിക്കുന്നത് തെറ്റാണെന്ന വാദം തമാശ, പരിഹസിച്ച് പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പി. രാജീവ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ ചുമതലക്കാരനായിരുന്ന വ്യക്തിയെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുന്നത് തെറ്റാണെന്ന വാദം തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസമുള്ളതും കാര്യക്ഷമതയുള്ളതുമായ ഉദ്യോഗസ്ഥനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. അങ്ങനെയുള്ള ഒരാളെ നിയമിക്കുന്നത് ബംഗാളിലെ സാഹചര്യം പോലെ ഗൗരവമുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് ബിജെപിയുടെ സീൽ വെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച തർക്കങ്ങൾ, എസ്ഐആർ സമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുന്ന സംവിധാനമാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയിലേക്ക് ഇത്തരമൊരു നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്യുന്നത് യുക്തിസഹമല്ല. ഈ വിവാദങ്ങളെ തമാശയായി മാത്രമേ കാണാൻ കഴിയൂ എന്നും, അല്ലാത്തപക്ഷം രാഹുൽ ഗാന്ധിയാണ് ഏറ്റവും വലിയ തമാശക്കാരൻ എന്ന് പറയേണ്ടി വരുമെന്നും പി. രാജീവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....