Skip to content

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹോർമുസിൽ പ്രവേശിച്ച എണ്ണക്കപ്പലിന്‍റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്ക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒമാന്റെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ വ്യക്തമാക്കി. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഈ തന്ത്രപ്രധാനമായ കടൽപ്പാതയിൽ ആദ്യമായാണ് ലിംപറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

  5. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

Share on WhatsApp

Share this story

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം pathanamthittamedia.com