Skip to content

സൗദി അറേബ്യയെയും യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങൾ തുടരുന്നു

റിയാദ്: സൗദി അറേബ്യയെയും യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങൾ തുടരുന്നു. ഇസ്‍ലാമിന്‍റെ പുണ്യനഗരങ്ങളായ മക്കക്കും മദീനക്കും നേരെ ആക്രമണശ്രമങ്ങളുണ്ടായതിന് പിന്നാലെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്കും ഡ്രോണുകൾ എത്തിയതായി റിപ്പോർട്ട്. ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മക്കയെ ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായത്. ഇതിന് പിന്നാലെ രാത്രിയിൽ മദീനക്ക് നേരെയും ഡ്രോൺ ആക്രമണശ്രമമുണ്ടായി. സൗദി സഖ്യസേന ഡ്രോൺ ആകാശത്തുവെച്ച് തകർത്തു. പുണ്യനഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും മദീനയെ ലക്ഷ്യമിട്ടത്.

ശനിയാഴ്ച പുലർച്ചെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്ക് രണ്ട് ഡ്രോണുകൾ കൂടി എത്തിയതായി സഖ്യസേന അറിയിച്ചു. ഇവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. എന്നാൽ ആക്രമണങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങളോ നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും ആക്രമണങ്ങൾ ശക്തമാകുകയാണ്. യമന്‍റെ തെക്കൻ തുറമുഖ നഗരമായ ഏദനിലെ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ വിമാനത്താവളത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണിത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

  5. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

Share on WhatsApp

Share this story

സൗദി അറേബ്യയെയും യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങൾ തുടരുന്നു pathanamthittamedia.com