ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലുണ്ടെന്ന ആര്‍.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധo : ഒ.രാജഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലുണ്ടെന്ന ആര്‍.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. ആരോ പറയുന്നത് അദ്ദേഹം ഏറ്റു പറയുകയാണെന്ന് ഒ.രാജഗോപാല്‍ വ്യക്തമാക്കി. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. വടക്കന്‍ കേരളത്തിലായിരുന്നു കൂടുതല്‍. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളും. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുണമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൊതുശത്രുവിനെ തോല്‍പിക്കാനുള്ള അഡ്ജസ്റ്റ്‌മെന്റുകളില്‍ തെറ്റില്ല. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരം ധാരണകള്‍ വേണ്ടി വരും. ഇത്തരം സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മയ്ക്കു കൂട്ടു നില്‍ക്കരുതെന്നു മാത്രമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ.മുരളീധരന്‍ നേമത്തു ശക്തനായ സ്ഥാനാര്‍ഥിയാണെന്നും രാജഗോപാല്‍ പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...