പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. കൈയിൽ ഭരണഘടനയും പിടിച്ച് കലാപം അഴിച്ചുവിടുന്ന അരാജക വാദിയാണ് രാഹുൽ. മതതീവ്രവാദികൾ മതേതരത്വത്തെ കുറിച്ച് പറയുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെന്നും കിരൺ റിജിജു പ്രതികരിച്ചു. അരാജകത്വം തുടർന്നാൽ ജനം ബദൽ പ്രതിപക്ഷം തേടുമെന്ന് ഗൗരവ് ഭാട്യ എംപിയും പറഞ്ഞു. പുറത്ത് വെല്ലുവിളി നടത്താതെ പാർലമെൻ്റിൽ വന്ന് എസ്ഐആർ ചർച്ചയിൽ പങ്കെടുക്കൂ എന്ന് രാഹുൽ ഗാന്ധിയോട് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ചർച്ചക്ക് സന്നദ്ധമെന്ന് സർക്കാർ അറിയിച്ചിട്ടും മറുപടിയില്ലാത്തത് എന്തുകൊണ്ടെന്നും ധനമന്ത്രി ചോദിച്ചു.
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്ലാണ് നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ചത്. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുന്നു. പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി… തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി കടുപ്പിക്കുന്നതിനിടെയാണ് മോദിക്കെതിരെ അതേ ആയുധം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രയോഗിച്ചത്. വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്താണ് പരസ്യ സംവാദത്തിനുള്ള പുതിയ വെല്ലുവിളി ഇന്നലെ നടത്തിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശ്രീകാര്യത്ത് 17കാരന് അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്





