Skip to content

സോനം വാങ്ചുക്കിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം ; നോട്ടീസ് അയച്ച് ലേ ഭരണകൂടം

ലേ: പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ‘ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ്’ നടത്തുന്ന ‘ഡെസേര്‍ട്ട് ഫ്‌ളവര്‍’ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. ലഡാക്ക് ഭരണകൂടത്തിന്റേതാണ് നടപടി. സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീര്‍-ലഡാക്ക് ഹൈക്കോടതിയുടെ വിധി വരുന്നതുവരെയാണ് വിലക്ക്. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ക്ലാസുകളും സ്‌കൂളിലെ മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതെന്നാണ് നവംബര്‍ ഒന്നിന് കൈമാറിയ നോട്ടീസില്‍ ആരോപിക്കുന്നത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ ക്ലിയറന്‍സുകളോ അംഗീകാരങ്ങളോ ഇല്ലെന്നും നോട്ടീസില്‍ പറയുന്നു. സ്‌കൂളിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സെപ്തംബര്‍ 22 ന് സ്‌കൂളിന്റെ ഫൗണ്ടറും സിഇഒയുമായ ഗീതാഞ്ജലി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ക്ലാസുകളും മറ്റ് ആക്ടിവിറ്റികളും സ്‌കൂളില്‍ ആരംഭിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിധി വരുത്തുവരെ സ്‌കൂളില്‍ ക്ലാസുകള്‍ നടത്തരുതെന്നും നിര്‍ദേശം നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഡാക് ഭരണകൂടം അനുവദിച്ചിരുന്ന 134.5 ഏക്കറോളം വരുന്ന ഭൂമിയുടെ അലോട്ട്‌മെന്റ് 2025ഓഗസ്റ്റില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിബന്ധനകള്‍ പാലിക്കാതെയാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്നായിരുന്നു ആരോപണം. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  3. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്

  5. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Share on WhatsApp

Share this story

സോനം വാങ്ചുക്കിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം ; നോട്ടീസ് അയച്ച് ലേ ഭരണകൂടം pathanamthittamedia.com