നടുറോഡില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നടുറോഡില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീന്‍കട നടത്തിവരുന്ന ശ്യാമിലിയ്‌ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. അശോകപുരത്തെ കോസ്റ്റ്ഗാര്‍ഡ് ഓഫീസിന് മുന്‍പില്‍ മീന്‍ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.

മദ്യലഹരിയില്‍ നിധീഷ് ശ്യാമിലിയെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. നിധീഷ് ശ്യാമിലിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്യാമിലിയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളില്‍ ഒരാളാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പോലീസിനെ വിളിച്ചതും ഇവരാണ്. മര്‍ദ്ദനത്തിന് പുറമേ ശ്യാമിലിയെ ഇയാള്‍ കേട്ടാല്‍ അറയ്‌ക്കുന്ന അസഭ്യം പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....