മുഖ്യമന്ത്രി സി. ജോസഫ് വിജയിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ. തനിക്കെതിരെ ഉയർന്നുവരുന്ന അധിക്ഷേപവും അശ്ലീലവുമായ സമൂഹ മാധ്യമ പോസ്റ്റുകൾക്കെതിരെയായിരുന്നു അവരുടെ ചോദ്യം. പോസ്റ്റുകൾക്കെതിരെ അവർ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു വിജയിയോടും പാർട്ടിയോടുമുള്ള ചോദ്യം. ടിവികെയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റു സ്ത്രീകൾക്കൾക്ക് അന്തസ്സ് ഉണ്ടാകാൻ പാടില്ലെന്നതാണോ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നുമായിരുന്നു മേയർ പങ്കുവെച്ച എക്സ് പോസ്റ്റിലുള്ള ചോദ്യം.
മുമ്പും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് വീണ്ടും പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ഉയരുന്ന ഇത്തരം പോസ്റ്റുകൾക്കെതിരെ മന്ത്രിയുടെ ഭാഗത്തുനിന്നും ഒരു പ്രതിരോധവും ഉണ്ടായില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഒരു പൊതുപ്രവർത്തക എന്ന നിലയിൽ തന്നെ വിമർശിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും എന്നാൽ ഒരു അശ്ലീലവസ്തു എന്ന നിലയിലാണ് ഈക്കൂട്ടർ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താനൊരു ദളിത് സ്ത്രീയാണെന്നും തമിഴ്നാടിന്റെ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ദളിത് വനിതയ്ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു.
ടിവികെയുടെ ഭരണപരമായ വീഴ്ചകൾ താൻ എപ്പോഴൊക്കെ തുറന്നു പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായെന്നും ഇതിനെല്ലാമെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും മേയർ പറയുന്നു. ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം, സ്ത്രീകൾക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമം തുടങ്ങിയ വിവിധ നിയമപ്രകാരമാണ് മേയർ നിലവിൽ പെലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





