കൊടകരയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
തൃശ്ശൂർ : കൊടകരയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കൊടകര ബാറിലെ പാർക്കിങ് ഏരിയയിൽവെച്ചാണ് സംഭവം. സംഭവത്തിൽ കൊടകര മനകുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22) എനാശേരി വീട്ടിൽ ആഷിത് (21) എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് റൗഡി ലിസ്റ്റിൽ പേരുള്ളയാളുമാണ്. ഒക്ടോബർ 19-ന് രാത്രി 8:30-ഓടെയാണ് സംഭവം. നെല്ലായി വയലൂർ സ്വദേശിയായ കിഴക്കുടൻ വീട്ടിൽ സതീശൻ (54) എന്നയാളുടെ പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഇവരെ പിടിച്ചുമാറ്റിയതിലുള വൈരാഗ്യത്താലാണ് പ്രതികൾ സതീശനെ ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സതീശന്റെ ഇടത് കണ്ണിന് താഴെയുള്ള എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്കേറ്റു. അറസ്റ്റിലായ ആദിത്യൻ കൊടകര, കണ്ണൂർ ആറളം പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
-
വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം
-
ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


