ഫ്രാൻസിൽ പരിശീലനപ്പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു
പാരിസ് : ഫ്രാൻസിൽ പരിശീലനപ്പറക്കലിനിടെ ഫ്രഞ്ച് യുദ്ധവിമാനം തകർന്നു. അപകടത്തിൽ ഒരു മരണം. ഒരു സൈനികനെ കാണാതായി. അടിയന്തര തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഫ്രാൻസിന്റെ കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ഫ്രാൻസിലെ നാൻസി നഗരത്തിന് സമീപമുള്ള റോഗ്‌വില്ലിലാണ് ഫ്രഞ്ച് ‘മിറാഷ് 2000ഡി’ (Mirage 2000D) യുദ്ധവിമാനം തകർന്നുവീണത്. നാൻസി നഗരത്തിൽനിന്ന് ഏകദേശം 18 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള റൊജെവിൽ പ്രദേശത്താണ് അപകടമുണ്ടായത്. പൈലറ്റടക്കം രണ്ട് സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഫ്രഞ്ച് സേന സ്ഥിരീകരിച്ചു. വനമേഖലയിലാണ് വിമാനം തകർന്നുവീണത്.
പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പൈലറ്റിനെകൂടാതെ ആയുധസംവിധാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് നാൻസി-ഒഷേ വ്യോമതാവളത്തിന്റെ കമാൻഡറായ കേണൽ ലുഡോവിക് ഹംബർട്ട് അറിയിച്ചു. കര വഴിയുള്ള ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് മിറാഷ് 2000ഡി. 1993ലാണ് ഫ്രഞ്ച് സേനയിലെത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം





