Skip to content

വീണ്ടും കോൺ​ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ

കണ്ണൂർ: വീണ്ടും കോൺ​ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടാക്കിയെന്നും സുധാകരൻ തുറന്നടിച്ചു. പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്ന പ്രവൃത്തി ഗുണം ചെയ്യില്ല. സര്‍ക്കാരിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തിന്‍റെ ഉള്ളിലും ആർജ്ജവമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്.

കണ്ണൂരില്‍ താനും പ്രവര്‍ത്തകരും അനുഭവിച്ച യാതന ചില്ലറയല്ലെന്നും അടിപതറി നിന്ന കോൺ​ഗ്രസിനെ വിജയങ്ങളിലേക്ക് നയിച്ചയാളാണ് താനെന്നും സുധാകരൻ പറഞ്ഞു. നിലപാട് തുറന്നു പറയാന്‍ അവകാശം തനിക്കുണ്ട്. അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശം. നിലപാടുകളുടെ പേരില്‍ തന്നോട് വിയോജിപ്പുണ്ടാകാം. സ്ഥാനങ്ങളേക്കാള്‍ വലുതാണ് പ്രസ്ഥാനമെന്നും അക്രമ രാഷ്ട്രീയത്തോട് തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

വീണ്ടും കോൺ​ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ pathanamthittamedia.com