Skip to content

കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ; യു.എസ് വ്യാപാര കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വൻ പ്രക്ഷോഭവുമായി കിസാൻ സഭ

ഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനോട് അതിശക്തമായ സമരം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ കിസാൻ സഭ. വ്യാപാര കരാർ വഴി യുഎസിന് നൽകുന്ന ഇളവുകൾ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിൽ സ്വാധീനം ചെലുത്താൻ വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഐകെഎസ് രംഗത്ത് വന്നത്. അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന കാർഷിക ഉൽപ്പാദകരുമായി മത്സരിക്കാൻ ഇന്ത്യയിലെ സാധാരണ കർഷകർക്ക് സാധിക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ബന്ധപ്പെട്ട് വ്യാപാര കരാറിന് അന്തിമ രൂപം നൽകാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കർഷക സംഘടന കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. സാമ്രാജ്യത്വ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവാണ് വ്യാപാര കരാർ എന്നും എഐകെഎസ് വിമർശിക്കുന്നു.കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർലമെന്റിൽ നിന്ന് സർക്കാർ മറച്ചുവെക്കുകയാണെന്ന് കിസാൻ സഭ കുറ്റപ്പെടുത്തി.

യു.എസിന്റെ പാൽ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനുള്ള ആവശ്യമാണ് കരാറിലെ അവസാന തടസ്സമെന്നും, കരാർ വളരെ അടുത്തെത്തിക്കഴിഞ്ഞെന്നും മാർക്കോ റൂബിയോ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് എഐകെഎസ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഖാരിഫ് സോയാബീൻ വിളവെടുപ്പ് ആരംഭിക്കുന്ന സമയത്ത് അസംസ്‌കൃത സോയാബീൻ എണ്ണയുടെയും പാം ഓയിലിന്റെയും ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെയും എഐകെഎസ് വിമർശിച്ചു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ; യു.എസ് വ്യാപാര കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വൻ പ്രക്ഷോഭവുമായി കിസാൻ സഭ pathanamthittamedia.com