തനിക്കെതിരായ വ്യാജപ്രചാരണങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: തനിക്കെതിരായ വ്യാജപ്രചാരണങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ നേതൃത്വത്തിലാണ് ഇതൊക്കെ ഇറങ്ങുന്നത്. എന്നാല്‍ പേര് പറയുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനെല്ലാം നിർത്തലാക്കാന്‍ പോകുന്നു എന്നാണ് ഒരു കാർഡ്, അപ്പയെ കണ്ണീര് കുടിപ്പിച്ചവരിൽ ഒന്നാമനാണ് വി.ഡി സതീശന് എന്ന് ചാണ്ടി ഉമ്മന്‍ പറയുന്നതാണ് മറ്റൊരു കാർഡ്, കേരളത്തിലെ ജനങ്ങൾ എന്നെ മാവേലിത്തമ്പുരാനോട് ഉപമിക്കുകയാണ് അത്രയും നല്ല ഭരണമാണ് എന്നാണ് വേറൊരു കാർഡ്. ഇതൊക്കെ ഞാന്‍ എവിടെ പറഞ്ഞതാണ്. മാധ്യമസ്ഥാപനങ്ങളുടെ പേരിലാണ് കാർഡ് വരുന്നത്.
നിങ്ങളല്ല ഇത് ഇറക്കുന്നതെങ്കിൽ പരാതി കൊടുത്തൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘ഒന്ന് രണ്ട് ചാനലുണ്ട്. രാവിലെ എനിക്കെതിരെയൊരു സാധനം വിടും. എന്നിട്ട് അത് കണ്ട് ആസ്വദിക്കും. ചില ദിവസം മുഖ്യധാരാ ചാനലുകൾ കൂടി അതിന്റെ പിറകെ പോകും. ഉച്ചയാകുമ്പോ തീരും. രാവിലെ എണീറ്റ് വരുമ്പോ കാണുന്നത് ഇതാണ്. ആദ്യമൊക്കെ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഇപ്പോൾ ഞാനത് ആസ്വദിക്കുകയാണ്. കാരണം എന്റെ ക്രെഡിബിലിറ്റിയല്ല പോയത്. ഇങ്ങനെ തെറ്റായ വാർത്തകൾ കൊടുക്കുന്നവരുടെ ക്രെഡിബിലിറ്റിയാണ് പോയത്. തെറ്റായ വാർത്ത കൊടുത്ത്, വൈകുന്നേരമാകുമ്പോള്‍ അതങ്ങ് മാറ്റിയാൽ നിങ്ങളുടെ പ്രശ്നം തീർന്നില്ലെ?’ -മുഖ്യമന്ത്രി ചോദിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





