സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ; വിവാദ പരാമര്‍ശം നടത്തിയ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിന് സ്ഥലംമാറ്റം. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് പുതിയ നിയമനം. ഇദ്ദേഹം ഉള്‍പ്പെടെ നാല് ജില്ല ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റമുണ്ട്. ഇതു സംബന്ധിച്ച ഹൈകോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയില്‍ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

മഞ്ചേരി ജില്ല ജഡ്ജിയായിരുന്ന എസ്.മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി ജഡ്ജി ഡോ.സി.എസ് മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി ജഡ്ജിയായും എറണാകുളം അഡീഷനല്‍ ജില്ല ജഡ്ജിയായിരുന്ന സി.പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...