ശബരിമല അയ്യപ്പനെ തൊഴുകാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി, അന്വേഷണ റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നൽകിയതെന്നാണ് കണ്ടെത്തിയത്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറത്തിയത് വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.

ഹെലികോപ്റ്ററിൽ പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരും ഉണ്ടായിരുന്നതയാണ് കണ്ടെത്തൽ. ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...