കടന്ന് വരൂ ; മറ്റു പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി, വൻ പ്രതീക്ഷയിൽ പാർട്ടി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മറ്റു പാർട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾക്കായി വാതിൽ തുറന്നിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് ഈ പ്രതീക്ഷയിലാണ്. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായി ആശയവിനിമയം നടക്കുന്നതായി വിവരമുണ്ട്. കൊല്ലത്ത് ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കാനാണ് ശ്രമം. ഈ നീക്കം വിജയിച്ചാൽ തിരുവനന്തപുരത്ത് ഗുണം കിട്ടുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ പ്രതീക്ഷ. ഇത്തരം ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങളൊന്നും സംസ്ഥാന നേതാക്കൾക്ക് അറിയില്ല. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ ബി.ജെ.പി. വക്താവ് സന്ദീപ് വാചസ്പതിയെ കൊല്ലത്ത് പരിഗണിക്കാനും സാധ്യത ഉണ്ട്.

അതുപ്പോലെ തന്നെ ചില സി.പി.എം., സി.പി.ഐ. കക്ഷികളിൽനിന്ന് അച്ചടക്കനടപടി നേരിട്ട നേതാക്കളുമായും ചർച്ച നടക്കുന്നുണ്ട്. ഒരു സി.പി.ഐ. നേതാവിനെ ബി.ഡി.ജെ.എസിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. പ്രമുഖ സമുദായ സംഘടനയുടെ നേതാക്കൾ വഴിയാണ് ഇതിനുള്ള നീക്കം നടക്കുന്നത്. മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ അടക്കമുള്ള ചില നേതാക്കളുമായുള്ള ചർച്ച തുടരുന്നതായാണ് സൂചന. എറണാകുളം സീറ്റിൽ കേരള കോൺഗ്രസിൽനിന്നുള്ള നേതാവിനെ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ ആലോചനയുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയുമായി അടുത്തിടെ ബി.ജെ.പി. നേതൃത്വം ചർച്ച നടത്തിയിരുന്നതായി വിവരങ്ങൾ ലഭിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...