രമേശ് ചെന്നിത്തലക്കെതിരെ അപവാദ പ്രചാരണം : കെഎസ്ഇബി മുന്‍ ജീവനക്കാരനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കെഎസ്ഇബി മുന്‍ ജീവനക്കാരനെതിരെ കേസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീഹര്‍ഷനെതിരെയാണ് പോലീസ് കേസെടുത്തത്. ചെന്നിത്തലക്കെതിരെ വാട്‌സ് ആപ്പില്‍ അപവാദ പ്രചാരണം നടത്തിയതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഓഫിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി.

അതേസമയം സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയില്‍ രമേശ് ചെന്നിത്തലക്കെതിരെയും കേസെടുത്തു. കരിമണല്‍ ഖനനം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സാമൂഹിക അകലം പാലിക്കാതെ സന്ദര്‍ശനം നടത്തിയതിനാണ് അമ്പലപ്പുഴ പോലീസ് ചെന്നിത്തലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷ നേതാവടക്കം 20ഓളം പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച രാവിലെ 11.15നാണ് ചെന്നിത്തല റിലേ സമരം നടക്കുന്ന പന്തലിലെത്തിയത്. ഡിസിസി പ്രസിഡന്റ് എം ലിജു, ജനറല്‍ സെക്രട്ടറി എഎ ഷൂക്കൂര്‍, മുന്‍ എംഎല്‍എ അഡ്വ. ബി ബാബു പ്രസാദ് എന്നിവരും സമരപ്പന്തലിലെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...