ജില്ലാ പോലീസ് യോഗാദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് ആസ്ഥാനത്തും വിവിധ പോലീസ് സ്റ്റേഷനുകളിലും യോഗദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസുകൾ നടന്നു. ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെയും സായുധ ക്യാമ്പിലെയും മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ പങ്കെടുത്തു. രാവിലെ 7.30 ന് തുടങ്ങിയ ഒരു മണിക്കൂർ നീണ്ട യോഗ പരിശീലനം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ലോകത്തിന് ഭാരതത്തിന്റെ മികച്ച സംഭാവനകളിൽ ഒന്നായ യോഗ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ടതിലൂടെ യോഗയെന്ന പ്രാചീന ശാരീരിക മാനസിക ആത്മീയ അനുഷ്ഠാനം രാജ്യത്തിന്റെ യശസ്സ് ഉയർത്തി. മനസ്സും ശരീരവും ശുദ്ധമാക്കി ആരോഗ്യം ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ചമാർഗമാണ് യോഗ. ആയതിനാൽ എല്ലാ പോലീസുദ്യോഗസ്ഥരും യോഗാമുറകൾ ജീവിതത്തിൽ നിലനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

റിട്ടയേർഡ് എസ് ഐ ഷുക്കൂർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. അമ്പതോളം പേർ പങ്കെടുത്ത ക്ലാസ്സിൽ ജില്ലാ പോലീസ് മേധാവി ആദ്യാവസാനം പങ്കെടുത്തത് പോലീസ് ഉദ്യോഗസ്ഥർക്ക് ആവേശം പകർന്ന് നൽകി. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ തുടങ്ങിയ യൂണിറ്റ് മേധാവികളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....