Skip to content

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത് : നഹാസ് പത്തനംതിട്ട

പത്തനംതിട്ട : ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ക്രമക്കേടുകൾ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വ്യാജ സിം കാർഡുകളും മൊബൈൽ നമ്പറുകളും ഉപയോഗിച്ച് ആസൂത്രിതമായി ബുക്കിംഗ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യപ്പെടുകയും എന്നാൽ അത്രയും തീർത്ഥാടകർ ദർശനത്തിന് എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യം കേവലം സാങ്കേതിക പിഴവായി കാണാനാവില്ല. യഥാർഥ അയ്യപ്പ ഭക്തർക്ക് ദർശനത്തിനുള്ള അവസരം നിഷേധിക്കുന്ന തരത്തിൽ വ്യാജ സിം കാർഡുകളും മൊബൈൽ നമ്പറുകളും ഉപയോഗിച്ച് സംഘടിതമായി ബുക്കിംഗ് നടത്തുന്നുണ്ടോയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നിൽ വൻകിട ട്രാവൽ ഏജൻസികളുടെ സാമ്പത്തിക താത്പര്യങ്ങളാണോ അതോ സർക്കാരിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കാനും ശബരിമലയിൽ മനഃപൂർവം പ്രതിസന്ധികൾ സൃഷ്ടിക്കാനുമുള്ള ആസൂത്രിത നീക്കങ്ങളുണ്ടോ എന്ന കാര്യവും അന്വേഷണവിധേയമാക്കണം. കേവലം രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുന്നതല്ലെന്നും നിലവിലെ സാഹചര്യത്തിൽ അത്തരമൊരു സാധ്യതയുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നുമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ്ങുകളുടെ ഐ.പി. വിലാസങ്ങൾ, ഉപയോഗിച്ച മൊബൈൽ നമ്പറുകൾ, സിം കാർഡുകളുടെ വിവരങ്ങൾ, ബുക്കിംഗ് നടത്തിയ ഉപകരണങ്ങൾ, ഒരേ വ്യക്തിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നടത്തിയ ബുക്കിംഗുകൾ എന്നിവ വിശദമായി പരിശോധിക്കണം.

ക്രമക്കേടുകൾക്ക് പിന്നിൽ സംഘടിത ഇടപെടലുകളുണ്ടെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെയും വികാരത്തിന്റെയും കേന്ദ്രമാണെന്നും നഹാസ് പറഞ്ഞു. രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കാൻ ആരെയും അനുവദിക്കരുത്. യഥാർഥ തീർത്ഥാടകർക്ക് തടസ്സമില്ലാതെ ദർശനം നടത്താനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്തമാണ്. വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നഹാസ് പത്തനംതിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  3. ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ

  4. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

  5. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്

Share on WhatsApp

Share this story

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത് : നഹാസ് പത്തനംതിട്ട pathanamthittamedia.com