പത്തുരൂപാ പിരിവും പുട്ടടിയും ; റാന്നിയിലെ കോണ്‍ഗ്രസുകാര്‍ ഇത്ര അധപതിച്ചോ ?

For full experience, Download our mobile application:
Get it on Google Play

റാന്നി : പരേതനായ കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ പത്തുരൂപാ പിരിവും പുട്ടടിയും. റാന്നിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബിനോയ്‌ കെ.മാത്യു എന്നയാളാണ് ഇതിനു പിന്നില്‍. കേരളാ ടൈംസ് (KERALA TIMES) എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലൂടെയാണ് ഈ തെണ്ടല്‍ അരങ്ങേറുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ മൂന്നുപേരാണ്. അതില്‍ പ്രധാനി ബിനോയ്‌ കെ.മാത്യുവും ഫ്രണ്ട്സ് ഓഫ് ബിജിലി പനവേലി ഫെയ്സ് ബുക്ക് പേജുമാണ്. ഈ ഗ്രൂപ്പ് കൂടുതല്‍ കൈകാര്യം ചെയ്യുന്നത് ബിനോയ്‌ കെ.മാത്യു ആണ് . വ്യവസായി എബ്രഹാം കലമണ്ണിലിന്റെ ഏറ്റവും വേണ്ടപ്പെട്ടയാളാണ് റാന്നി ചെത്തോങ്കര സ്വദേശിയായ ബിനോയ്. മൌണ്ട് സിയോണ്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ക്യാന്‍വാസ് ചെയ്യുന്ന ഒരു എജന്റ് കൂടിയാണ് ഇയാള്‍. റാന്നി ചെത്തോങ്കരയില്‍ ഒരു കോവിഡ്‌ ടെസ്റ്റിംഗ് ലാബും ഇയാള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

ഈ ഗ്രൂപ്പില്‍ ആര്‍ക്കും പരസ്യം ചെയ്യാമെന്നും അതിന് ഗൂഗിള്‍ പേ മുഖേന പത്തുരൂപ നല്‍കണമെന്നും ഇയാള്‍ ഒരു പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ പേയുടെ ക്യു ആര്‍ കോഡും ഒരു ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ നേരെ പോകുന്നത് ബിനോയ്‌ കെ.മാത്യുവിന്റെ ബാങ്ക് അക്കൌണ്ടിലേക്കാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരും ബിനോയിയുടെ ആണ്. വര്‍ഷങ്ങളായി ഈ പിച്ച തെണ്ടല്‍ നടന്നിട്ടും റാന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ ഉള്‍പ്പെടെ പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കളും ഈ ഗ്രൂപ്പിലുണ്ട്. “ബിജിലി പനവേലിയുടെ സുഹൃത്തുക്കള്‍” എന്ന ഫെയിസ് ബുക്ക് പേജാണ്‌ KERALA TIMES എന്ന ഗ്രൂപ്പിന്റെ ഉടമ.

പരേതനായ ബിജിലി പനവേലിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കുന്ന രീതിയിലാണ് ഇയാളുടെ പ്രവര്‍ത്തനം. മണ്മറഞ്ഞ നേതാക്കളെപ്പോലും വെറുതെവിടാതെ പണമുണ്ടാക്കാന്‍ ഏതുകുറുക്കുവഴിയും തേടുവാന്‍ ചിര്‍ക്ക് മടിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് റാന്നിയിലെ ഈ സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ മത്സരിച്ച റിങ്കു ചെറിയാനെ തോല്‍പ്പിക്കുവാന്‍ ശ്രമിച്ച ഗ്രൂപ്പിലെ പ്രധാനി ബിനോയി ആണെന്നാണ്‌ കോണ്‍ഗ്രസുകാര്‍ പറയുന്നത്. KERALA TIMES എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇയാളുടെ പതിവാണ്. ഇത്തരത്തില്‍ പത്തനംതിട്ട മീഡിയാക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്‌ ഇട്ടതിനെ തുടര്‍ന്ന് ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....