അടൂര്‍ ഏനാത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരിക്കാൻ സർക്കാർ തയ്യാറാവണം ; എസ്.ഡി.പി.ഐ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പാതിവഴിയിൽ നിർമാണം നിലച്ച അടൂര്‍ ഏനാത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഞ്ചര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാരിന്റെ  കാലത്താണ് 54 കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയത്. 7.27 കോടി ചെലവില്‍ രണ്ട് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാനായിരുന്നു പദ്ധതി. ഒന്നിന്റെ നിർമ്മാണം പാതിവഴിയിൽ മുടങ്ങി. രണ്ടാമത്തേത് അടിത്തറയില്‍ ഒതുങ്ങി. ആറ് മാസത്തിനകം പണിതീര്‍ക്കുമെന്ന് പറഞ്ഞ് തുടങ്ങിയ കെട്ടിടമാണിത്. നിര്‍മ്മിച്ചതത്രയും നശിക്കുന്നുവെന്ന് മാത്രമല്ല, കാടുകയറി സാമൂഹ്യവിരുദ്ധരും ക്ഷുദ്രജീവികളും താവളമാക്കിയതോടെ നാട്ടുകാര്‍ക്കും ഉപദ്രവമായി.

ഭവനരഹിതരായ 54 കുടുംബങ്ങള്‍ക്കായി ഏഴംകുളം പഞ്ചായത്താണ് പദ്ധതിക്കായി 92 സെന്റ് സ്ഥലം വിട്ട് നല്‍കിയത്. ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. വിലവര്‍ധനവ് വന്നതോടെ കരാര്‍ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാര്‍ കമ്പനി പിന്‍മാറിയത്. ആരും തിരിഞ്ഞു നോക്കാതായതോടെ പണിഞ്ഞതില്‍ തുരുമ്പുകയറി നശിച്ചുതുടങ്ങി. ഭവനരഹിതായ കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...